Breaking...

9/recent/ticker-posts

Header Ads Widget

ദശദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി.



പാലാ അല്‍ഫോന്‍സാ കോളജില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ദശദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലാ അല്‍ഫോന്‍സാ കോളജിന്റെയും ലയണ്‍സ് 318 യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ജൂവല്‍സ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് സമയം ഫലപ്രദമായി ചെലവഴിച്ച് പെണ്‍കുട്ടികളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാനും, വിവിധമേഖലകളില്‍  അവരുടെ കഴിവുകള്‍ വളര്‍ത്താനും പരിശീലന പരിപാടിയിലൂടെ കഴിയുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.  

മെയ് 3 വരെ രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന ഈ ക്യാമ്പില്‍ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനം. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍, ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍,  അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു. ചെസ്സ്, യോഗ, എയറോബിക്‌സ്, ഡ്രോയിംഗ്, കൈത്തയ്യല്‍, ബേക്കിംഗ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനു പുറമേ, പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം, കൗണ്‍സിലിംഗ് തുടങ്ങി വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പരിപാടികളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, അത്ലറ്റിക്‌സ്, കരാട്ടെ, ഫോട്ടോഗ്രഫി, കണ്‍ടെന്റ് ക്രിയേഷന്‍ എന്നിവയിലും വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്.

Post a Comment

0 Comments