ഭാരതീയ കിസാന്‍ സംഘത്തിന്റെ കാര്‍ഷിക നവോത്ഥാന യാത്ര പാലായിലെത്തി. സംസ്ഥാന പ്രസിഡന്റ് അനില്‍ വൈദ്യമംഗലം നയിക്കുന്ന ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി. കൃഷിയെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, കേരളത്തിലെ കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന ധവളപത്രം പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്. മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര കേരളത്തിലെ കാര്‍ഷിക ഗ്രാമങ്ങളിലൂടെ 1500 കിലോമീറ്റര്‍ സഞ്ചരിച്ച് തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. പാലായില്‍ നടന്ന സ്വീകരണ പരിപാടിയില്‍ രാമചന്ദ്രന്‍ കര്‍ത്ത, മോഹനന്‍ പനയ്ക്കല്‍, അഡ്വക്കേറ്റ് രതീഷ് ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments