കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ പുതു ഞായര്‍ തിരുനാളും ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും ഏപ്രില്‍ 20 മുതല്‍ 28 വരെ നടക്കും. ഏപ്രില്‍ 20ന് ജൂബിലി തിരുനാള്‍ പതാക പ്രയാണം വൈകുന്നേരം നാലു മണിക്ക് കല്ലറ പുത്തന്‍ പള്ളിയില്‍ നിന്നും ആരംഭിക്കും. വൈകിട്ട് 6. 30ന് പതാക ഉയര്‍ത്തല്‍ പള്ളി വികാരി ഫാദര്‍ സ്റ്റീഫന്‍ കണ്ടാരപ്പള്ളി നിര്‍വഹിക്കും.
22ന് 6:30ന് സമര്‍പ്പിത പ്രവാസി സംഗമം നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. 23ന് വൈകുന്നേരം ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. 27 ഞായറാഴ്ച രാവിലെ 9:45ന് ആഘോഷമായ തിരുനാള്‍ റാസ, ഉച്ചയ്ക്ക് 12:15ന് പ്രദക്ഷിണം, രാത്രി ഏഴിന് മെഗാ ഷോ. ജൂബിലി സമാപന ദിനമായ ഏപ്രില്‍ 28 തിങ്കളാഴ്ച വൈകുന്നേരം 4:45 ന് ജൂബിലി സമാപന പൊന്തിഫിക്കല്‍ കുര്‍ബാന നടക്കും.കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകിട്ട് 6: 30ന് ജൂബിലി സമാപന സമ്മേളനം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോക്ടര്‍ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിക്കും.
0 Comments