പാലാ ജനറല്‍ ഹോസ്പിറ്റലിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ഹ്യുമന്‍ റൈറ്റ്‌സ് ഫോറം ആവശ്യപ്പെട്ടു. പാലാ ജനറല്‍ ഹോസ്പിറ്റലില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. കൈ കാലുകളിലെ മുറിവുകള്‍ വച്ച് കെട്ടാനാവശ്യമായ മരുന്നുകള്‍പോലും പുറത്തുനിന്നു വാങ്ങി നല്‍കുവാനാണ് ആവശ്യപ്പെടുന്നത്. നിസ്സാര കാര്യങ്ങള്‍ക്ക് വരുന്നവരെപോലും മറ്റു ഹോസ്പിറ്റലുകളിലേയ്ക്ക് റഫര്‍ ചെയ്യുന്ന അവസ്ഥയിലാണിപ്പോള്‍. പ്രൈവറ്റ് ഹോസ്പിറ്റലിന്റെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവര്‍ത്തനം നടത്തുകയാണിപ്പോള്‍ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ അധികൃതരെന്നും ഭാരവാഹികള്‍ ആരോപിച്ചു.
സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ടതും, മതിയായ ഡോക്ടര്‍മാരില്ലാത്തതിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തിലും നോക്കുകുത്തിയായി നില്‍ക്കുയാണിപ്പോള്‍ ആശുപ്രതി വികസനസമിതിയും. ജനറല്‍ ഹോസ്പിറ്റലിലെ ശോചനീയ അവസ്ഥകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ആശുപത്രി സൂപ്രണ്ടിന് നിവേദനം സമര്‍പ്പിച്ചതായും ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് പ്രിന്‍സ് വി സി തയ്യില്‍, ജോയ് കളരിക്കല്‍ എന്നിവര്‍ പറഞ്ഞു.


.webp)


0 Comments