കടുത്തുരുത്തി പെരുവ റൂട്ടില്‍ റോഡ് തകര്‍ന്നതുമൂലം സഞ്ചാരയോഗ്യമല്ലാതെ ജനം വലയുന്നതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ പോരാട്ടം. പ്രതിഷേധമായി താറാവിനെ ചെളിക്കുളത്തില് ഇറക്കിയാണ് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം. അലരി ജംഗ്ഷന് സമീപം കമ്പനിപ്പടിയിലാണ് റോഡ് ചെളിക്കുളമായി കിടക്കുന്നത്. അധികൃതരുടെ അനാസ്സില് പ്രതിഷേധിച്ചാണ് സ്ഥലവാസിയായ രഞ്ജു താറാവിനെ ഈ ചെളിക്കുളത്തില് ഇറക്കിയത്. താറാവ് കൃഷിക്ക് അനുയോജ്യം എന്നാണ് രഞ്ജുവിന്റെ വാദം. കൊച്ചുകുട്ടികള്‍ക്കോ വൃദ്ധര്ക്കൊ നടന്നുപോകുവാന്‍ കഴിയാത്ത വിധം റോഡ് ചെളിക്കുളമായി കിടക്കുവാന് തുടങ്ങിയിട്ട് നാളുകളായി എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രതിഷേധം. രാഷ്ട്രീയം ഇല്ലാത്ത വ്യക്തിത്വമാണെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് രഞ്ജു താറാവ് കൃഷിക്കായി റോഡിലെ ചെളിക്കുളം തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു കൗതുകം എന്നതിനപ്പുറം ഗൗരവകരമായ ഒരു വിഷയം എന്നതിലേക്ക് കൂടി വിരല്ചുണ്ടുന്നതാണ് ഈ ഒറ്റയാള്‍ പ്രതിഷേധം
0 Comments