Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബാര്‍ അസോസിയേഷന്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍.



പാലാ ബാര്‍ അസോസിയേഷന്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍. 15 അംഗ ഭരണ സമിതിയില്‍ എല്ലാ സ്ഥാനത്തേക്കും വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 97 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്  വനിത അംഗം തിരഞ്ഞെടുക്കപ്പെട്ടത്.  ഇതാദ്യമായാണ് മുഴുവന്‍ പദവികളിലും വനിതകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഉഷാ മേനോന്‍ ആണ് ബാര്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. മറ്റു ഭാരവാഹികള്‍ മിനിമോള്‍ സിറിയക് (വൈസ് പ്രസിഡന്റ്), ആര്‍ രമ്യ (സെക്രട്ടറി), പ്രജിഷ ജോസ് (ജോയിന്റ് സെക്രട്ടറി), നിഷ നിര്‍മല ജോര്‍ജ് ,ആശ രവി (വനിതാ പ്രതിനിധി) സോളിമോള്‍ സെബാസ്റ്റിയന്‍, രമ്യ റോസ് ജോര്‍ജ്, കെ.ജി മഞ്ജുഷ, പി.എസ് സഞ്ജു, ഗായത്രി രവീന്ദ്രന്‍, മാഗി ബല്‍റാം, ടിനു സ്‌കറിയ, എന്‍.ജി. ദീപ, ഐറിന്‍ എലിസബത്ത് (എക്്‌സി. കമ്മിറ്റി അംഗങ്ങള്‍) സ്ത്രീ ശാക്തീകരണത്തിന്റെ കാലഘട്ടത്തില്‍ പാലാ ബാര്‍ അസോസിയേഷനില്‍  വനിതകള്‍ മാത്രമുള്‍പ്പെടുന്ന ഭരണ സമിതി ചുമതലയേറ്റെടുക്കുന്നതും ശ്രദ്ധേയമായി.



Post a Comment

0 Comments