ദേശത്തിന്റെ പാരമ്പര്യവും തനിമയും ഭക്തിയും ഒത്തു ചേരുന്ന കീഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ പാന ഭക്തിനിര്‍ഭരമായി. വെള്ളിയാഴ്ച വലിയ പാനയും ശനിയാഴ്ച ഗുരുതിയും നടന്നു. തിന്മയ്ക്കുമേല്‍ നന്മ നേടുന്ന വിജയമാണ് പാനയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. വിഷുമുതല്‍ പത്തുനാള്‍ വ്രതാനുഷ്ഠാനങ്ങളോടെ മാന്നാര്‍ കീഴൂര്‍, വെള്ളിശേരി, പൂഴിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പാനയില്‍ പങ്കു ചേരുന്നത്. കാളി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്ന സമയത്ത് പരമശിവന്‍ നിയോഗിക്കുന്ന പടയാളികളാണ് പാനക്കാര്‍.
ശിവന്റെ ഭൂതഗണങ്ങളായ ഇവര്‍ പടയാളികളുടെ വേഷമാണ് ധരിക്കുന്നത് വെള്ളവസ്ത്രം പ്രത്യേക രീതിയില്‍ ഉടുത്ത് തലപ്പാവണിഞ്ഞ് പടയാളികളുടെ വേഷത്തില്‍ എത്തിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പാന ഉണ്ണി പൂജിച്ചു നല്‍കുന്ന പാനക്കുറ്റിയാണ് ആയുധമായി ഉപയോഗിക്കുന്നത്. ഏഴിലം പാലയുടെ തടി കൊണ്ടാണ് പാനക്കുറ്റി തയ്യാറാക്കുന്നത്. ആനപ്പുറത്തു ദേവിയെ എഴുന്നള്ളിച്ച് പടയാളികളുമായി ദാരികനെ പിടിച്ചു കെട്ടി തൂക്കച്ചാടിലേറ്റും. ചുണ്ട കുത്തിയാണ് ഒറ്റത്തൂക്കം സമാപിക്കുന്നത്. ദാരികനിഗ്രഹത്തിന്റെ ചടങ്ങുകളെ അനുസ്മരിച്ചാണ് ശനിയാഴ്ച ഗുരുതി ചടങ്ങുകള്‍ നടന്നത്. കുംഭകം താലപ്പൊലി ഘോഷയാത്രയും പാനക്കഞ്ഞി വിതരണവും വലിയ പാന യോനുബന്ധിച്ച് നടന്നു. കീഴൂര്‍ ക്ഷേത്രത്തിലെ സവിശേഷ ആചാരാനുഷ്ഠാനമായ പാനയില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരെത്തിയിരുന്നു.





0 Comments