തിരുവഞ്ചൂരപ്പന്റെ തിരുവാറാട്ട് ഭക്തിനിര്‍ഭരമായി. തിരുവഞ്ചൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ തിരുവാറാട്ട് ഞായറാഴ്ച നടന്നു. രാവിലെ നാരായണീയ പാരായണം, ഉച്ചയ്ക്ക് ആറാട്ട് സദ്യ, വൈകീട്ട് ആറാട്ട് ബലിയും തുടര്‍ന്ന് ആറാട്ട് പുറപ്പാടും നടന്നു. ആറാടിയെത്തുന്ന ഭഗവാന് ആറാട്ടുവഴിയില്‍ പറ സമര്‍പ്പിച്ച് ഭക്തജനങ്ങള്‍ എതിരേറ്റു. രാത്രി ഒമ്പതുമണിയോടെയാണ് കിഴക്കേനടയിലെ സ്വീകരണ പന്തലില്‍ ഭക്തിനിര്‍ഭരമായ ആറാട്ടെതിരേല്‍പ് നടക്കുന്നത്.
സ്‌പെഷ്യല്‍ പാണ്ടിമേളം, മയൂര നൃത്തം, എന്നിവയോടെയാണ് എതിരേല്‍പ് ചടങ്ങുകള്‍, കൊടിയിറക്ക്, വെടിക്കെട്ട് ചടങ്ങുകളോടെ ഉത്സവാഘോഷം സമാപിക്കും. മത പ്രഭാഷണം, തിരുവാതിരകളി, കരോക്കെ ഗാനമേള, കര്‍ണാട്ടിക് മ്യൂസിക് ഫ്യൂഷന്‍ തുടങ്ങിയവയും ആറാട്ടു ദിനത്തില്‍ അരങ്ങേറി. ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21,22,23 തീയതികളിലായി നടക്കും. ഇരുപത്തിയൊന്നാം തീയതി തിങ്കളാഴ്ച തിരുവാതിരകളി, നൃത്ത സന്ധ്യ, ഗാനമേള, 22 ചൊവ്വാഴ്ച വൈകിട്ട് ആറിന് അയോധന വാദ്യകലാ സംഗമം, 6.30ന് കൈകൊട്ടിക്കളി, 7ന് സ്വരരാഗ നൃത്ത സന്ധ്യ, 8ന് നാടകം. 23 ദേവി നാരായണീയ പാരായണം, ഉച്ചയ്ക്ക് മൂന്ന് മുതല്‍ കുംഭകുടം വരവ്, വൈകുന്നേരം അഞ്ചിന് കുംഭകുടം അഭിഷേകം, രാത്രി 12 മുതല്‍ ഗരുഡന്‍ വരവ്, രാത്രി രണ്ടു മുതല്‍ ഗരുഡന്‍ തൂക്കം എന്നീ ചടങ്ങുകള്‍നടക്കും.
0 Comments