Breaking...

9/recent/ticker-posts

Header Ads Widget

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ വലവൂര്‍ ഗവണ്മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയാകര്‍ഷിച്ചു.



സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന നഗരിയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍  വലവൂര്‍ ഗവണ്മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയാകര്‍ഷിച്ചു. സ്‌കൂളില്‍ നടപ്പിലാക്കി വരുന്ന ഇംഗ്ലീഷ് ലേണിംഗ് എന്റിച്ച്‌മെന്റ്‌റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കുട്ടികള്‍ സ്റ്റാളിലെത്തിയത്. പ്രദര്‍ശനം കാണാന്‍ എത്തിയവരോട് ആംഗലേയ ഭാഷയില്‍ വിവിധ വിഷയങ്ങളെക്കുറിച്ച്  സംസാരിക്കുകയും തിരിച്ച് അതേ ഭാഷയില്‍ പ്രതികരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. 


 വലവൂര്‍ സ്‌കൂളില്‍ നിന്നും  ഡാരണ്‍ ആന്റണി, കാര്‍ത്തിക് നായര്‍, ഗൗതം മനോജ് എന്നീ വിദ്യാര്‍ത്ഥികളാണ് മേളയിലെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന  സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ യൂണിഫോം അണിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ സ്റ്റാളില്‍ എത്തിയത്. പ്രദര്‍ശനത്തിനെത്തിയ എല്ലാവരോടും വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. പാലാ ഡിഇഒ സത്യപാലന്‍ സി, രാമപുരം എഇഒ സജി കെ.ബി, ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ, രാമപുരം എന്‍എംഒ സജിമോന്‍ ജോസഫ്,, അധ്യാപകരായ പ്രിയ സെലിന്‍ തോമസ്, ഷാനി മാത്യു, ഇഎല്‍ഇപി ട്രെയിനര്‍ ധനുജ തങ്കച്ചന്‍ എന്നിവര്‍ കുട്ടികള്‍ക്ക്  മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

Post a Comment

0 Comments