സംസ്ഥാന സര്‍ക്കാരിന്റെ 4-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ തിരക്കേറുന്നു. സര്‍ക്കാരിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിശദീകരിക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ശ്രദ്ധേയമാണ്. സര്‍ക്കാര്‍ സേവനങ്ങളെക്കറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചുമെല്ലാം നേരിട്ടറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും മേളയെ ആകര്‍ഷകമാക്കുകയാണ്.
നാടന്‍പാട്ടുകളും നൃത്ത ഇനങ്ങളും വിവിധ കലാരൂപങ്ങളുമെല്ലാം ഓരോ ദിവസവും മേളയില്‍ അവരൊപ്പിക്കപ്പെടുമ്പോള്‍ കാഴ്ചക്കാരായി നിരവധിയാളുകളാ ണെത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന അക്മ മെഗാഷോ കാണികളെ ഏറെ ആകര്‍ഷിച്ചു. മിമിക്രിയും ഗാനമേളയും ഡാന്‍സ് ഫ്യൂഷനും കോര്‍ത്തിണക്കിയ താരോത്സവത്തില്‍ ടിനി ടോം ഉള്‍പ്പെടെ ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ പങ്കെടുത്തു. ഭിന്ന ശേഷിക്കാരായ കലാനിപുണരുടെ സംഗമവും ശ്രദ്ധേയമായി. ഭിന്നശേഷിക്കാരാണെങ്കിലും കലാരംഗത്ത് തങ്ങള്‍ ഒട്ടും പിന്നിലല്ല എന്നു വ്യക്തമാക്കുന്ന പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. ഏപ്രില്‍ 30 വരെ നീളുന്ന പ്രദര്‍ശനത്തില്‍ നാടന്‍പാട്ടും, ഉപകരണ സംഗീതവും, ഫ്യൂഷനും, ഗാനമേളയുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് കലാവേദിയെ ധന്യമാക്കുന്നത്.
0 Comments