ആതുര ശുശ്രൂഷാ രംഗത്തും കലാകായിക രംഗങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ഡോ. ജോര്‍ജ് മാത്യു പുതിയിടം നിര്യാതനായി. കാരിത്താസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായിരുന്നു പുതിയേടം ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. രോഗം ലക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി ഫലപ്രദമായി ചികിത്സ നല്‍കുമ്പോഴും തുച്ഛമായ പ്രതിഫലം മാത്രമാണ് ഡോക്ടര്‍ വാങ്ങിയിരുന്നുള്ളു. ഓരോ രോഗിയുടെയും ജീവിത സാഹചര്യങ്ങളും കുടുംബ വിവരങ്ങളും അടുത്തറിഞ്ഞ് സ്വാന്തനവും സ്നേഹവും മനോധൈര്യവും പകര്‍ന്നു നല്‍കിയ സേവനമാണ് ഡോ. ജോര്‍ജ് മാത്യുവിനെ കര്‍മ്മപഥത്തില്‍ വ്യത്യസ്തനാക്കിയത്. ആരോഗ്യ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തോടൊപ്പം
മികച്ച വോളിബോള്‍ താരവും കൂടിയായിരുന്നു. ഡോക്ടര്‍ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ വോളിബോള്‍ താരമായ ഡോ ജോര്‍ജ് മാത്യു 7 വര്‍ഷം കേരള സ്റ്റേറ്റ് വോളിബോള്‍ ടീം അംഗമായിരുന്നു. ജിമ്മി ജോര്‍ജ്, Av ഗോപിനാഥ് അബ്ദുള്‍ ബാസിത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. മികച്ച മിമിക്രി കലാകാരന്‍ കൂടിയായിരുന്നു ജോര്‍ജ് മാത്യു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഡോ ജോര്‍ജ് മാത്യുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച പൈക പള്ളിയില്‍ നടക്കും.
0 Comments