Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.



ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ നിന്നും പള്ളി ഭാഗത്തേക്കുള്ള റോഡിന്റെ വശങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ടാങ്കര്‍ ലോറിയിലാണ് മാലിന്യം ഇവിടെ കൊണ്ടുവന്ന്  തള്ളുന്നത്. മാലിന്യവും ദുര്‍ഗന്ധവും നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. നിരവധി ആളുകളാണ് ചേര്‍പ്പുങ്കല്‍ പള്ളിയിലേക്കും ആശുപത്രിയിലേക്കും അടക്കം ഇതുവഴി കടന്നുപോകുന്നത്. മാലിന്യം തള്ളിയതോടെ ഈ ഭാഗം ദുര്‍ഗന്ധപൂരിതമാണ്.  നിരവധി തവണ പഞ്ചായത്ത് അധികാരികളോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ കക്കൂസ് മാലിനും തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Post a Comment

0 Comments