കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതക കേസില്‍ പ്രതിയായ ആസാം സ്വദേശിയായ അമിത് ഉറങ്ങിന് കൊല്ലപ്പെട്ട വിജയകുമാറിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. മുന്‍പ് വിജയകുമാറിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മോഷണക്കുറ്റത്തില്‍ പിടിക്കപ്പെട്ടിരുന്നു. മോഷണ കേസില്‍ പ്രതി ആയി ജയിലില്‍ പോയ സമയത്ത് ഭാര്യ ഗര്‍ഭിണി ആയിരുന്നു, ഇതിനിടെ ഗര്‍ഭം അലസിപോവുകയും ഭാര്യയ്ക് വേണ്ട പരിചരണങ്ങള്‍ നല്‍കാന്‍ കഴിയാതെ പോവുകയും ചെയ്തിരുന്നു.
ഇക്കാരണങ്ങള്‍ കൊണ്ട് വിജയകുമാറിനോട് പ്രതി അമിതിന് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. വിജയകുമാറിനെ മാത്രം കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പ്രതി എത്തിയത്. ശബ്ദം കേട്ട് എഴുന്നേറ്റതാണ് ഭാര്യ മീരയെ ആക്രമിക്കാന്‍ കാരണമായതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഫോണുകള്‍ ഡിവിആര്‍ ആയുധങ്ങള്‍ എന്നിവയെല്ലാം കണ്ടെത്തി. തെളിവുകളെല്ലാം ശേഖരിക്കാന്‍ കഴിഞ്ഞതായി ജില്ലാ പൊലീസ് ചീഫ് ഷാഹുല്‍ ഹമീദ് പറഞ്ഞു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടന്നും എസ്.പി കോട്ടയത്ത് പ്രതികരിച്ചു. ഡിവിആര്‍ ഉപേക്ഷിക്കാനായി ഇയാള്‍ പോകുന്ന ദശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതി കൊലപാതകം ചെയ്ത ശേഷം വീട്ടില്‍ നിന്നു ഇറങ്ങിയത് 3.30 ന് ശേഷമാണ്. കൊലപാതകം നടത്താന്‍ പ്രതി അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ചു പോയതും ഒരേ വഴിയില്‍ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. പന്ത്രണ്ടരയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്താന്‍ വീട്ടിലേക്ക് കയറിയതെന്നും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മേയ് 8 വരെറിമാന്റ്ചെയ്തു.





0 Comments