എന്‍പിസി വേള്‍ഡ് വൈഡ് ഇന്ത്യ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക്ക് ചാമ്പ്യന്‍ഷിപ്പ് പാലായില്‍ നടന്നു. പാലാ ഇന്റര്‍നാഷണല്‍ ജിം ആന്‍ഡ് ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് അക്കാദമിയാണ് സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ബോഡി ബില്‍ഡിംഗ് മത്സരമായ മിസ്റ്റര്‍ ഒളിമ്പിയയിലേക്ക് ഇന്ത്യന്‍ ബോഡിബില്‍ഡര്‍മാര്‍ക്ക് പ്രവേശനം നേടുവാന്‍ വഴിയൊരുക്കുന്ന ആദ്യ ഘട്ടമാണ് എന്‍പിസി വേള്‍ഡ് വൈഡ് ഇന്ത്യ കേരള ചാമ്പ്യന്‍ഷിപ്പ്.
യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ഫെഡറേഷന് ആണ് NPC .സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്ത വിഭാഗങ്ങളിലായണ് മത്സരങ്ങള്‍ നടന്നത്. ഓരോ ക്ലാസിലും ആദ്യ 5 സ്ഥാനക്കാര്‍ക്ക് ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്കി. പ്രമുഖതാരങ്ങളുടെ പ്രകടനം കാണാന്‍ അവസരമൊരുക്കിയാണ് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മത്സരങ്ങള്‍ നടന്നത്. NPC ഇന്ത്യ ഡയറക്ടര്‍ പ്രകാഷ് ആന്‍ഗ്രിഷ്, ജനറല്‍ സെക്രട്ടറി അന്കൂര് ഹസ്തിര്, NPC ഒഫീഷ്യല്‍സായ ഡോ സോം, റിഷി ആനന്ദ് ,NPC സൗത്ത് ഇന്ത്യ ഹെഡ് പൊന്നമ്പലവാനന്, NPC കേരള ഹെഡ് ബേബി പ്ലാക്കൂട്ടം , സബീ സെബാസ്റ്റ്യന്‍ തുങ്ങിയവര്‍ മത്സരങ്ങളുടെ നടത്തിപ്പിന്നേതൃത്വം നല്കി.
0 Comments