Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭ പ്രദേശത്തെ തട്ടുകടകളിലും ഭക്ഷണശാലകളിലും പരിശോധന



പാലാ നഗരസഭ പ്രദേശത്തെ തട്ടുകടകളിലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനായി  പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്ഥാപനങ്ങളിലെ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും, പല സ്ഥാപനങ്ങളും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. 

നിരോധിത പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെയും, ഗ്ലാസുകളുടെയും, നിരോധിത കളര്‍ ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.. കുടിവെള്ളവും ,പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ജാറുകളും വൃത്തിഹീനമായി കാണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. നഗരത്തിലെ പത്ത് രാത്രികാല തട്ടുകടകളില്‍ പരിശോധന നടത്തിയതില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ക്ക് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് സിജി, പബ്ലിക് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ആര്‍ ചന്ദ്രന്‍ താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി. മായം ചേര്‍ക്കാത്ത വൃത്തിയുള്ള  ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഭക്ഷണശാലകള്‍ ശ്രദ്ധിക്കണമെന്ന് സ്ഥാപന ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമലംഘകര്‍ക്കെതിരെ പിഴ ഈടാക്കല്‍, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലീ പി ജോണ്‍ അറിയിച്ചു.

Post a Comment

0 Comments