ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ ഭീകരര്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധം. കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചും ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചും ബിജെപിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ പാലായില്‍ പ്രകടനം നടത്തി. ദീപം തെളിച്ച് ശ്രദ്ധാഞ്ജലിയും നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ്, ജില്ലാ കമ്മറ്റിയംഗം ബിനീഷ് ചൂണ്ടച്ചേരി, ആര്‍എസ്എസ് മീനച്ചില്‍ ഖണ്ഡ് കാര്യവാഹക് വി.വിവേക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments