Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ വീണ്ടും വില്‍പ്പനയ്ക്ക് നിയന്ത്രണമുള്ള മരുന്ന് വലിയ അളവില്‍ പിടികൂടി.



കോട്ടയം ഏറ്റുമാനൂരില്‍ വീണ്ടും വില്‍പ്പനയ്ക്ക് നിയന്ത്രണമുള്ള മരുന്ന് വലിയ അളവില്‍ പിടികൂടി. കൊറിയറില്‍ എത്തിച്ച മരുന്നാണ് ഏറ്റുമാനൂര്‍ പോലീസ് പിടിച്ചെടുത്തത്. വില്‍പ്പന നിയന്ത്രണമുള്ള മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയ യുവാവ് തന്നെയാണ് മറ്റൊരു പേരില്‍ മരുന്ന് ഓര്‍ഡര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. 
 


രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി രോഗികളില്‍ കുത്തിവയ്ക്കുന്ന മരുന്നിന്റെ 250 ആംപ്യൂളുകളുമായി പേരൂര്‍ സ്വദേശി സന്തോഷ് മോഹനനെയാണ് കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയത്.  ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ലഭ്യമാകുന്ന മരുന്ന് കൊറിയര്‍ വഴി എത്തിച്ചാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. ലഹരിക്ക് പകരമായി യുവാക്കള്‍ വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. വാര്‍ത്തകളില്‍ നിന്നും സന്തോഷ് മോഹനനെ തിരിച്ചറിഞ്ഞ ഏറ്റുമാനൂരിലെ കൊറിയര്‍ സ്ഥാപനം ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓര്‍ഡര്‍ നല്‍കിയതിന്റെ വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. യഥാര്‍ത്ഥ പേരില്‍ ആയിരുന്നില്ല സന്തോഷ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. പാഴ്‌സല്‍ എത്തിയപ്പോള്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മുന്‍പു പിടികൂടിയ മരുന്നു തന്നെയാണ് വീണ്ടും ഓര്‍ഡര്‍ ചെയ്ത് എത്തിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി  സ്ഥിരീകരിച്ചു. 400 ആംപ്യുള്‍ മരുന്നാണ് ഇത്തവണ കൊറിയര്‍ മുഖാന്തിരം എത്തിച്ചത്. കഴിഞ്ഞദിവസം മരുന്ന് പിടികൂടിയതിനെ തുടര്‍ന്ന് സന്തോഷ് റിമാന്‍ഡിലാണ്. ഇയാള്‍ മറ്റേതെങ്കിലും കൊറിയര്‍ സ്ഥാപനത്തില്‍ സമാനമായ രീതിയില്‍ മരുന്നിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments