നട്ടെല്ലിന് ക്ഷതം സംഭവിച്ച ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ സ്‌പൈന്‍ ഇന്‍ജ്വേര്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പതിമൂന്നാമത് സംസ്ഥാന സംഗമവും സഹായവിതരണവും അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമൂഹികവും സാമ്പത്തികവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വൈകല്യങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്ത് ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് കെ.വി. ജോസ് പറഞ്ഞു. അംഗങ്ങള്‍ക്കായി അടിയന്തര ചികിത്സാ സഹായം, പെന്‍ഷന്‍ പദ്ധതി, ഭക്ഷ്യ കിറ്റ് വിതരണം, വിവാഹ വിദ്യാഭ്യാസ ഭവന നിര്‍മ്മാണ സഹായം, സഹായ ഉപകരണങ്ങളുടെ വിതരണം, മരുന്നു വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, പഠന കിറ്റ് വിതരണം, സ്വയംതൊഴില്‍ സഹായം, തുടങ്ങിയവയാണ് സംഘടനയുടെ നേരത്വത്തില്‍ നടക്കുന്നത്. ജില്ലാ പാലിയേറ്റീവ് കോട്ടയം ലേഡീസ് സര്‍ക്കിളിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
മാര്‍പാപ്പയുടെ വിയോഗവും സംസ്‌കാരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രി വി. എന്‍ വാസവന്‍ അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കുചേരുവാന്‍ കഴിഞ്ഞില്ല. കിറ്റ് വിതരണം മുതിര്‍ന്ന അംഗം ശര്‍മ്മാജിക്ക് നല്‍കിക്കൊണ്ട് കോട്ടയം ലേഡീസ് സര്‍ക്കിള്‍ പ്രതിനിധി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നു.
0 Comments