എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസ്ഥാനത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്‌നേഹാദരവ് നല്‍കിക്കൊണ്ട് മീനച്ചില്‍ യൂണിയന്‍ മഹാസംഗമം നടത്തുന്നു. 2025 മെയ് 8 ന് ഈരാറ്റുപേട്ടയെ മഞ്ഞക്കടലാക്കിക്കൊണ്ട് നടക്കുന്ന മഹാസംഗമത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നും താള - മേളങ്ങളുടെ അകമ്പടിയില്‍ തുറന്ന വാഹനത്തില്‍ വെള്ളാപ്പള്ളി നടേശനെ മഹാസമ്മേളനം നടക്കുന്ന PTMS ഓഡിറ്റോറിയത്തിലേയ്ക്ക് സ്വീകരിച്ച് ആനയിക്കും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. വെള്ളാപ്പള്ളി നടേശന്‍ മീനച്ചില്‍ യൂണിയന്റെ ആദരവ് ഏറ്റുവാങ്ങും. പൂഞ്ഞാര്‍ MLA അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഇന്‍കംടാക്‌സ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജ്യോതിസ് മോഹന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ സംഗീതാ വിശ്വനാഥന്‍ സംഘടനാ സന്ദേശം നല്‍കും. മഹാസംഗമത്തിന്റെ വിജയത്തിനായി മീനച്ചില്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ സംയുക്ത യോഗം നടന്നു. യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ ഉല്ലാസ് മതിയത്ത്, സജീവ് വയലാ, ഷാജി തലനാട്, സി.റ്റി.രാജന്‍, അനീഷ് പുല്ലുവേലില്‍, സാബു കൊടൂര്‍, സുധീഷ് ചെമ്പന്‍കുളം, അരുണ്‍ കുളമ്പള്ളി, ഗോപകുമാര്‍ പിറയാര്‍, മിനര്‍വ്വാ മോഹന്‍, സംഗീതാ അരുണ്‍, പ്രദീപ് പ്ലാച്ചേരി, ബിഡ്‌സണ്‍ മല്ലികശ്ശേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശാഖാ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരും വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളും പങ്കെടുത്തു. 101 അംഗ സ്വാഗത സംഘവുംരൂപീകരിച്ചു.





0 Comments