Breaking...

9/recent/ticker-posts

Header Ads Widget

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സജി നന്ത്യാട്ട്



വിന്‍സി അലോഷ്യസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്.  പരാതി നല്‍കാന്‍ വിന്‍സിക്ക് ഭയമായിരുന്നു. ഫിലിം ചേംബര്‍ അംഗങ്ങള്‍ വേണ്ട പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ലഹരി ഉപയോഗിക്കുകയും ഇത്തരം പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരെ അംഗീകരിക്കാന്‍ കഴിയില്ല. തിങ്കളാഴ്ച ചേരുന്ന അടിയന്തരയോഗത്തില്‍  നടപടി എന്തുവേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. സിനിമാ സെറ്റുകളില്‍ കയറി പരിശോധന നടത്താന്‍ പോലീസ് തയ്യാറാകണമെന്നും സജി നന്ത്യാട്ട് കോട്ടയത്ത് പറഞ്ഞു.


Post a Comment

0 Comments