Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പാലാ സ്വദേശി ആല്‍ഫ്രഡ് തോമസിന് മുപ്പത്തിമൂന്നാം റാങ്ക്



സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പാലായ്ക്കും അഭിമാനനേട്ടം. പാറപ്പള്ളി കാരിക്കക്കുന്നേല്‍ ആല്‍ഫ്രഡ് തോമസ് മുപ്പത്തിമൂന്നാം റാങ്കോടെ ഉന്നത വിജയം നേടി. ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യത്തിലേക്കു മാത്രം ലക്ഷ്യം വച്ചിരുന്ന ആല്‍ഫ്രഡിന് അഞ്ചാം ശ്രമത്തിലാണ്. സ്വപ്നസാഫല്യം.  ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ആല്‍ഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള ലക്ഷ്യമായിരുന്നു സിവില്‍ സര്‍വീസ്. ഡല്‍ഹി സെന്റ് കൊളംബസ് സ്‌കൂളിലെ പഠനത്തിനു ശേഷം ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു ബിടെക് കരസ്ഥാക്കിയ ആല്‍ഫ്രഡ് തുടര്‍ന്ന് സിവില്‍ സര്‍വീസ് പഠനത്തിലേര്‍പ്പെട്ടു. ആദ്യ നാലു തവണയും ലക്ഷ്യം കൈവരിക്കാനായില്ല. 

പ്രതീക്ഷയോടെ അഞ്ചാം തവണ പരീക്ഷയെ നേരിടുകയായിരുന്നു. ഗണിത ശാസ്ത്രം മുഖ്യവിഷയമായാണ് ആല്‍ഫ്രഡ് പരീക്ഷയെഴുതിയത്. ഇത്തവണ മികച്ച വിജയം നേടാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ആല്‍ഫ്രഡും കുടുംബാംഗങ്ങളും.  ഡല്‍ഹിയില്‍ ഫ്രീലാന്‍സ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന തോമസിന്റെയും അധ്യാപികയായിരുന്ന ടെസി തോമസിന്റെയും മകനാണ് ആല്‍ഫ്രഡ് .  സഹോദരി ഏയ്ഞ്ചല തോമസ്  സി.എ. ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തുവരുന്നു.

Post a Comment

0 Comments