ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി വാര്‍ഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. 1973 ല്‍ രൂപീകരിച്ച ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി 52 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സൊസൈറ്റിയുടെ 2025 ലെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും പ്രസിഡന്റ് എന്‍ അരവിന്ദാക്ഷന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്നു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി എന്‍ അജയകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ എന്‍ സോമദാസന്‍ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പില്‍ എന്‍ അരവിന്ദാക്ഷന്‍ നായര്‍ പ്രസിഡന്റായും ജയശ്രീ ഗോപിക്കുട്ടന്‍, ജോസഫ് പോള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായുo കെ എന്‍ പ്രദീപ് കുമാര്‍ സെക്രട്ടറിയായും എ ബി ശ്രീകുമാര്‍ ജോയിന്റ് സെക്രട്ടറിയായും
ഭുവനചന്ദ്രന്‍ ഓഫീസ് സെക്രട്ടറിയായും കെ എന്‍ സോമദാസന്‍ ട്രഷററായും ഉള്ള 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ജോസഫ് പോള്‍ നന്ദി രേഖപ്പെടുത്തി.
0 Comments