കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. തിരുവാതിരകളി, ആറാട്ടുകച്ചേരി, ആറാട്ടുസദ്യ എന്നിവ നടന്നു. വൈകിട്ട് ആറാട്ടുബലി ശേഷം കൊടിയിറക്ക് ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് ആറാട്ട് എഴുന്നള്ളത്തും നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. കിഴക്കേനടയില്‍ നടന്ന ആറാട്ടെതിരേല്പ്പിന് രാമപുരം പത്മനാഭമാരാര്‍ സ്മാരക ക്ഷേത്രവാദ്യ കലാകേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും, വാദ്യകലാനിധി പാലക്കാട് കിഴൂര്‍ ബാലസുബ്രഹ്മണ്യത്തിന്റെ പ്രമാണത്തില്‍ സ്പെഷ്യല്‍ പാണ്ടിമേളവും അരങ്ങേറി, രാത്രി 11.30ന് കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടെ ഉത്സവം സമാപിച്ചു.
0 Comments