Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ ധര്‍ണ നടത്തി.



കെഎസ്ഇബി കോട്ടയം ജില്ല പെന്‍ഷന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ ധര്‍ണ നടത്തി.  പാലാ വൈദ്യുതിഭവനു മുന്നില്‍ നടന്ന  ധര്‍ണ്ണയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇ എന്‍ വേണുഗോപാല്‍ നിര്‍വഹിച്ചു.  

ഡിഎ,  ഡിആര്‍ കുടിശികയും  അരിയറും നിഷേധിയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത് . സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ ചന്ദ് വിഷയാവതരണം നടത്തി  ജില്ലാ പ്രസിഡന്റ് എം പി ജോണ്‍ , ജില്ലാ സെക്രട്ടറി  ചന്ദ്രലാല്‍ എം. സി   സംസ്ഥാന കമ്മിറ്റി അംഗം തിയോഡിഷ്യസ് ഇമ്മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments