ആര്‍ക്കും അടയ്ക്കാന്‍ പറ്റാത്ത വാതിലുകള്‍ തുറന്നിട്ട ശേഷമാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലോകംവിട്ട് സ്വര്‍ഗത്തിലേക്ക് യാത്രയാകുന്നതെന്ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സമൂഹത്തില്‍ ഉണ്ടാകേണ്ട മാറ്റത്തിന്റെ വിത്ത് വിതറിയ വ്യക്തിയാണ് പരിശുദ്ധ ഫ്രാന്‍സിസ് പിതാവ്. പന്ത്രണ്ടു വര്‍ഷങ്ങള്‍കൊണ്ട് ലോകമന:സാക്ഷിയെത്തന്നെ കീഴടക്കിയ ദൈവികസ്വരമായിരുന്നു അദ്ദേഹമെന്ന് നിസ്സംശയം പറയാന്‍ സാധിക്കുമെന്നും അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. . പരിശുദ്ധ ഫ്രാന്‍സിസ് പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ക്കുറിച്ചുള്ള സ്മരണകള്‍ പങ്കുവയ്ക്കുകയായിരുന്നു അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് . സാമൂഹികവും പാരസ്ഥികവുമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പാപ്പാ നടത്തിയ പരിശ്രമങ്ങള്‍ മഹത്തരമാണ് '
കാലാവസ്ഥാവ്യതിയാനം, മലിനീകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ ഒരു സുസ്ഥിരമായ ജീവിതശൈലി ആവിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയും പ്രകൃതിയുടെമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചും പാപ്പാ വിശദമായി സംസാരിക്കുന്നുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാപ്പാ നടത്തിയ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനിയമായിരുന്നു. സീറോ മലബാര്‍ സഭയെ സംബന്ധിച്ച് പരിശുദ്ധ പിതാവ് വലിയൊരു അനുഗ്രഹമായിരുന്നു. പാപ്പായുടെ ജീവിതവും കാഴ്ചപ്പാടുകളും ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രചോദനമായിരുന്നു. പരിശുദ്ധ പിതാവിന്റെ എളിമയും സാമൂഹികനീതിയിലുള്ള ഉറച്ച വിശ്വാസവും ലോകത്തിന് മാതൃകയാണ്. പ്രകൃതിയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും, ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകള്‍ക്ക് അതീതമായി ഏവരെയും ഉള്‍ക്കൊള്ളാനുള്ള ആഹ്വാനവും' പാപ്പായുടെ പ്രത്യേകതയാണെന്നും പാലാ രൂപതാധ്യക്ഷന്‍ പറഞ്ഞു.





0 Comments