പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സൗജന്യ പ്രീ ലേണിംഗ് സ്‌ക്രീനിംഗ് ക്ലിനിക്ക് വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ 4 വരെ നടത്തും. 4 മുതല്‍ 6 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. കുട്ടികളുടെ പഠന മികവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്ലിനിക്കല്‍ പങ്കെടുക്കുന്നവര്‍ നല്‍കും. കുട്ടികളുടെ ഭാവിയിലെ പഠന തടസ്സങ്ങള്‍ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും, പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളര്‍ച്ച സംബന്ധിച്ച പരിശോധനകളും ലഭ്യമാണ്. മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ വ്യതിയാനങ്ങള്‍ മനസിലാക്കുന്നതിനും അവസരമുണ്ട്. വിദഗ്ധ ഡോക്ടര്‍മാരും പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളും നേതൃത്വം നല്‍കുന്നതാണ്. റജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍ - 8281699263





0 Comments