ലോക ആത്സ്മ ദിനത്തോടനുബന്ധിച്ച് മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു. ഏപ്രില്‍ 23, 24, 25 തീയതികളില്‍ രാവിലെ 9:30 മുതല്‍ രോഗനിര്‍ണ്ണയ ക്യാമ്പ് നടക്കുന്നു. ക്യാമ്പിന്റെ ഉത്ഘാടനം ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഷീന്‍ പാലക്കാതടത്തിലിന്റെ സാന്നിധ്യത്തില്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എബിസണ്‍ ഫിലിപ്പ് നിര്‍വഹിച്ചു. കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. മരിയ ഫ്രാന്‍സിസ് ക്യാമ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.
ക്യാമ്പിനോടനുബന്ധിച്ചു ശ്വാസകോശ രോഗ കണ്‍സല്‍ട്ടേഷനും ശ്വാസകോശ രോഗം നിര്‍ണയിക്കുന്ന പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റും സൗജന്യമായി ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അലര്‍ജി, വിട്ടുമാറാത്ത ചുമ, ആസ്ത്മ, COPD, TB, ശ്വാസകോശത്തില്‍ നീര്‍ക്കെട്ടല്‍, ക്യാന്‍സര്‍, ക്രോണിക് ബ്രോങ്കൈറ്റിസ്, ശ്വാസംമുട്ടല്‍, തുടര്‍ച്ചയായ മൂക്കൊലിപ്പ്, തുടര്‍ച്ചയായ ജലദോഷം, തുമ്മല്‍, ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന വിസിലടി ശബ്ദം, പുകവലി മൂലമുള്ള ശ്വാസതടസ്സം, പടികള്‍ കയറുമ്പോള്‍ ഉള്ള കിതപ്പ്, അമിതമായ കൂര്‍ക്കംവലി തുടങ്ങി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പരിശോധന നടത്താനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ Fr. Dr. ഷീന്‍ പലക്കാത്തടത്തില്‍ അറിയിച്ചു.
0 Comments