Breaking...

9/recent/ticker-posts

Header Ads Widget

ആല്‍ഫ്രെഡ് തോമസിന് അഭിനന്ദനവുമായി പാലാ മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാരും



സിവില്‍ സര്‍വീസ് പരീക്ഷയില്‍ 33-ാംറാങ്ക് നേടിയ പാലാ സ്വദേശി ആല്‍ഫ്രെഡ് തോമസിന് അഭിനന്ദനവുമായി പാലാ മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാരുമെത്തി. കോട്ടയത്തിന്റെ അഭിമാനമായി മാറിയ ആല്‍ഫ്രെഡ് തോമസിനെ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്ററും കൗണ്‍സിലര്‍മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, ജോസിന്‍ ബിനോ, ലീനാ സണ്ണി, മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാജോ പൂവത്താനി , സണ്ണി വെട്ടം തുടങ്ങിയവര്‍ അനുമോദിച്ചു. 

ആല്‍ഫ്രഡിന്റെ പാറപ്പള്ളിയിലെ ഭവനത്തിലെത്തി  പൊന്നാട അണിയിച്ചും മധുരം വിളമ്പിയും കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. പാറപ്പള്ളി കരിങ്കുന്നേല്‍ തോമസ് ആന്റണിയുടെയും, ടെസി തോമസിന്റെയും  മകനായ ആല്‍ഫ്രഡ് തന്റെ അഞ്ചാം ശ്രമത്തിലാണ് സിവില്‍ സര്‍വ്വീസില്‍ ഉയര്‍ന്ന റാങ്ക് നേടി നാടിന്റെ അഭിമാനമായത്. ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ് പാസായ ശേഷമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുത്തത്.

Post a Comment

0 Comments