Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ ദിശ 2025 ഗൈഡന്‍സ് പ്രോഗ്രാം നടത്തി.



മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ ദിശ 2025  ഗൈഡന്‍സ് പ്രോഗ്രാം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക്  തൊഴില്‍ സാധ്യതകളെയും അഭിരുചിക്കനുസൃതമായി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ദിശാബോധം സൃഷ്ടിക്കുവാന്‍ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കരിയര്‍ വിദഗ്ദ്ധനും ദൂരദര്‍ശന്‍ കരിയര്‍ പോയന്റ് അവതാരകനുമായ S രതീഷ് കുമാര്‍ ക്ലാസ് നയിച്ചു. MG യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് ബ്യൂറോ ഡപ്യൂട്ടി ചീഫ് ബിജു എം, യങ് പ്രൊഫഷനല്‍ മോഡല്‍ കരിയര്‍ സെന്റര്‍ മോഡറേറ്റര്‍ റോണി കൃഷ്ണന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. 10-ാം ക്ലാസ് മുതല്‍ PG വരെയുള്ള ക്ലാസുകളിലെ 150 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യൂണിയന്‍ കമ്മറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ നായര്‍ കളപ്പുറം, കെ.ഒ. വിജയകുമാര്‍, N ഗോപകുമാര്‍ , N ഗിരിഷ് കുമാര്‍, പി രാധാകൃഷ്ണന്‍ ,സോമനാഥന്‍ നായര്‍, KN ശ്രീകുമാര്‍, PG സുരേഷ് ,ഗോപിനാഥന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു B നായര്‍ ,സെക്രട്ടറി ചിത്രലേഖ,   യൂണിയന്‍ സെക്രട്ടറി, MSരതീഷ് കുമാര്‍ , യൂണിയന്‍ ഇന്‍സ്പക്ടര്‍ അഖില്‍ കമാര്‍ , MSSS കോര്‍ഡിനേറ്റര്‍ ഗീത രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments