പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ ലോക ദൗമദിനാചരണം നടന്നു. ദിനാചരണത്തിന്റെ ഉദ്ഘാടനം ആശുപത്രി ആര്‍ എം ഒ ഡോ.അരുണ്‍ നിര്‍വ്വഹിച്ചു. ആര്‍ എം ഒ ഡോക്ടര്‍ രേഷ്മ അധ്യക്ഷത വഹിച്ചു. നേഴ്സിങ് സൂപ്രണ്ട് ഷെറീഫാ വി എം സ്വാഗതവും, പി ആര്‍ ഒ സുനിത നന്ദിയും പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് റ്റി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ വി സിന്ധു, എച്ച് ഐ സി നേഴ്സിംങ് ഓഫീസര്‍ സിന്ധു കെ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആണ്ടൂര്‍ എസ് എം ഇ വിദ്യാര്‍ത്ഥികള്‍ ബോധവത്കരണ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ സ്‌ക്കൂള്‍ ഓഫ് നേഴ്സിംങ് വിദ്യാര്‍ത്ഥികള്‍ ബോധവത്കരണ സ്‌ക്വിപ്റ്റും അവതരിപ്പിച്ചു.


.webp)


0 Comments