മണര്‍കാടിനെ ഭക്തിസാന്ദ്രമാക്കി പത്താമുദയ മഹോത്സവം. മണര്‍കാട് ദേവീക്ഷേത്രത്തില്‍ കുംഭ കുടഘോഷയാത്ര, കലംകരിക്കല്‍ , 11 ഗരുഡന്‍ തുടങ്ങിയവയാണ് പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്നത്. ഐതിഹ്യ പ്രശസ്തമായ ക്ഷേത്രത്തില്‍ ദേവിയുടെ പ്രധാന ആട്ടവിശേഷങ്ങളിലൊന്നായ പത്താമുദയ മഹാത്സവത്തില്‍ പരമ്പരാഗതരീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് നട തുറന്ന് ആരംഭിച്ച പൂജകര്‍മ്മങ്ങള്‍ക്ക് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി താന്നിയില്‍ ഇല്ലം ശ്രീകുമാരശര്‍മയും മുഖ്യ കാര്‍മികത്വം വഹിച്ചു. രാവിലെ മുതല്‍ തന്നെ കലംകരിക്കല്‍ വഴിപാട് ആരംഭിച്ചു.
ഉച്ചയ്ക്ക് 12 മുതല്‍ ദേശവഴികളില്‍നിന്ന് കുംഭകുട ഘോഷയാത്രകള്‍ ആരംഭിച്ചു 3.30-ന് ക്ഷേത്രത്തില്‍നിന്ന് വടക്കേ ആല്‍ത്തറയിലേക്ക് എഴുന്നള്ളത്തും കുംഭകുട അഭിഷേകവും നടന്നു. വാദ്യമേളങ്ങളും വര്‍ണ്ണക്കാവടികളും നിലക്കാവടികളും ദേവീദേവതാ രൂപങ്ങളുമെല്ലാം കുംഭകുട ഘോഷയാത്രയില്‍ ശ്രദ്ധയാകര്‍ഷിച്ചു പമ്പമേളവും കരകാട്ടവും വിസ്മയക്കാഴ്ചയായപ്പോള്‍ വ്രതവിശുദ്ധിയോടെ കുടങ്ങളുമെന്തി ഭക്തര്‍ ഘോഷയാത്രയില്‍ പങ്കു ചെര്‍ന്നു. ആയിരക്കണക്കി നാളുകളാണ് പത്താമുദയ ദിനത്തില്‍ ദേവിദര്‍ശനത്തിനും കുംഭകുട ഘോഷയാത്രയില്‍ പങ്കെടുക്കാനുമായി ക്ഷേത്രത്തിലെത്തിയത്ത് രാത്രി 10 മുതല്‍ തൂക്കം ഗരുഡന്‍ വഴിപാടുകളെ. തുടര്‍ന്ന് കളിത്തട്ടില്‍ ഗരുഡന്‍ പറവ നടക്കും. പുലര്‍ച്ചെയാണ് ചരിത്രപ്രസിദ്ധമായ പതിനൊന്ന് ഗരുഡന്‍ നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചടങ്ങില്‍ ഒറ്റച്ചാടില്‍ 11 കളങ്ങളിലായി 12 ഗരുഡന്‍മാരെ ആനയിക്കുന്ന ഭക്തിനിര്‍ഭരമായ ദൃശ്യം കാണാനും അനുഗ്രഹം തേടാനും വലിയ ഭക്തജന സഞ്ചയമാണ് മണര്‍ക്കാട് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്.
0 Comments