Breaking...

9/recent/ticker-posts

Header Ads Widget

പെണ്ണാര്‍ തോടിന്റെ നവീകരണം വിവാദത്തിലേക്ക്



അതിരമ്പുഴ പഞ്ചായത്തിലെ പ്രധാന ജലഗതാഗത പാതയായിരുന്ന പെണ്ണാര്‍ തോടിന്റെ നവീകരണം വിവാദത്തിലേക്ക്.  50 വര്‍ഷക്കാലമായി നവീകരണ പ്രവര്‍ത്തനങ്ങളോ ശുചീകരണ പ്രവര്‍ത്തനങ്ങളോ നടത്താതിരുന്ന പെണ്ണാര്‍ തൊടിന്റെ നവീകരണത്തിനായി യുഡിഎഫ് ഭരണസമിതി 50 ലക്ഷം രൂപയുടെ പ്രൊജക്റ്റിനു അംഗീകാരം നേടിയിരുന്നു. എന്നാല്‍ ഈ പദ്ധതി പ്രകാരം  പെണ്ണാതോടു പൂര്‍ണതോതില്‍ നവീകരിക്കുവാനോ ശുചീകരിക്കുവാനോ കഴിയില്ലെന്നാണ് ഭരണസമിതി അംഗങ്ങള്‍ അടക്കമുള്ളവരും  കര്‍ഷകരും മത്സ്യബന്ധന തൊഴിലാളികളും പറയുന്നത്. 

മാന്നാനം വരെയുള്ള ഭാഗത്ത് പെണ്ണാര്‍ തോട്ടില്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ ചെളി നീക്കം ചെയ്യുവാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ പോലും എത്തുകയില്ലെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്. നിലവിൽ അനുവദിച്ചിട്ടുള്ള 50 ലക്ഷം രൂപയിൽ 18% ജി എസ് ടി നൽകിയ ശേഷവും കരാറുകാരന്റെ ലാഭവും കഴിച്ചുള്ള തുകയാണ് തോടിന്റെ ആഴം കൂട്ടുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തുവാൻ കഴിയുകയുള്ളൂ .  ഇതുമൂലംനവീകരണ പ്രവർത്തനം എന്ന ലക്ഷ്യത്തിൽ എത്താൻ കഴിയില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.  പായലും പോളയും നീക്കം ചെയ്തും തോടിന്റെ മധ്യഭാഗത്ത് ചാലു കീറിയും നീരൊഴുക്ക് തടസ്സമില്ലാത്ത വിധം ക്രമീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ആശങ്ക പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പഞ്ചായത്ത് അംഗവും കേരള കോണ്‍ഗ്രസ് പ്രതിനിധിയുമായ ജോഷി ഇലഞ്ഞിയില്‍ പറഞ്ഞു.

Post a Comment

0 Comments