പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ദുഃഖ വെള്ളി തിരുകര്‍മങ്ങളില്‍ അനേകം വിശ്വാസികള്‍ പങ്കെടുത്തു. മുട്ടില്‍ നീന്തല്‍ നേര്‍ച്ചയ്ക്കായി വിവിധ പ്രദേശങ്ങളില്‍ നിന്ന് വിശ്വാസികള്‍ പേരൂലെത്തി. തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ എബിന്‍ കാവുന്നുംപാറയില്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞു പേരൂര്‍ പള്ളിയില്‍ നിന്ന് കാസാ മരിയ ആശ്രമത്തിലേക്ക് നടത്തിയ കുരിശിന്റ വഴി പ്രാര്‍ത്ഥനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.





0 Comments