കോട്ടയം ജില്ലാ പോലീസ് സ്‌പോര്‍ട്‌സ് അത്‌ലറ്റിക് മീറ്റിന് പാലായില്‍ തുടക്കമായി. പാല നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന അത്ലറ്റിക് മീറ്റ് ജില്ല കളക്ടര്‍ ജോണ്‍വി സാമുവല്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ മീറ്റിന് തുടക്കം കുറിച്ച് മാര്‍ച്ച് പാസ്റ്റ് നടന്നു. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ് പി കെ സദന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ എം സ്വാഗതം ആശംസിച്ചു മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ പാലാ എസ് എച്ച് ഒ പ്രിന്‍സ് ജോസഫ്, എംഎസ് തിരുമേനി, രഞ്ജിത് കുമാര്‍ പി ആര്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധയിനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഏപ്രില്‍ 24 തീയതി കോട്ടയം പോലീസ് ഗ്രൗണ്ടില്‍ സമാപന സമ്മേളനം നടക്കും. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. എ. ഐപിഎസ് സല്യൂട്ട് സ്വീകരിക്കും. മന്ത്രി വി. എന്‍ വാസവന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്യും.


.webp)


0 Comments