റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന ഇഞ്ചക്കാടുകള്‍ വെട്ടി നീക്കി. പാലാ രാമപുരം റോഡില്‍ മുണ്ടുപാലത്ത് പാലത്തിനോട് ചേര്‍ന്നും പാലാ ബൈപ്പാസിലും ആയിരുന്നു ഇഞ്ചക്കാടുകള്‍ നിറഞ്ഞ് നിന്നത്. ഇത് വാഹന യാത്രികര്‍ക്കും കാല്‍നട യാത്രികര്‍ക്കും ഒരുപോലെ ഭീഷണിയുമായിരുന്നു. നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്ററുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഇഞ്ചക്കാടുകള്‍ വെട്ടി നീക്കി . ഇഞ്ചക്കാടുകള്‍ വാഹന യാത്രികര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ഭീഷണിയാണെന്നുള്ള വിവരം സ്റ്റാര്‍ വിഷന്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു . വൈസ് ചെയര്‍മാന്‍ ബിജി ജോജോയും ചെയര്‍മാന് ഒപ്പം സ്ഥലത്തെത്തിയിരുന്നു.
0 Comments