മൂകാംബികാ ദേവി ഭക്തജന കൂട്ടായ്മയായ ശ്രീ മൂകാംബിക ഡിവോട്ടിസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ശങ്കര ജയന്തി ആഘോഷവും ചന്ദന സമര്‍പ്പണത്തിന്റെ വാര്‍ഷികവും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലും കുടജാദ്രിയിലുമായി ഏപ്രില്‍ 29, 30, മെയ് 1, 2 തീയതികളില്‍ നടക്കും. ശൃംഗേരി ശാരദാപീഠം ശങ്കരാചാര്യര്‍ ശ്രീ ശ്രീ ശ്രീ വിദുശേഖരഭാരതി സ്വാമികള്‍ ഈ തവണ ആഘോഷത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഏപ്രില്‍ 30 ന് വിദുശേഖരഭാരതി സ്വാമികള്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം കഴിഞ്ഞ് സംഘാംഗങ്ങളോടൊപ്പം രാവിലെ 7 മണിക്ക് കുടജാദ്രിയിലേക്ക് തിരിക്കും. അവിടെ സ്വാമിജിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍, ആരതി സത്സംഗം എന്നിവ നടക്കും. മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ അര്‍ച്ചകന്‍ ശ്രീ സുബ്രഹ്‌മണ്യ അഡിഗ ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ യാത്രയില്‍ പങ്കെടുക്കും. അക്ഷയ തൃതീയ ദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടക്കും. ഒന്നാം തീയതി വിവിധ സ്ഥലങ്ങളില്‍ ഉള്ള നൃത്ത സംഗീത വിദ്യാലയങ്ങളുടെ കലാപരിപാടികള്‍, ക്ഷേത്ര ദര്‍ശനം, വിശിഷ്ട പൂജകള്‍ വൈകുന്നേരം ശങ്കര ജയന്തി പൊതുസമ്മേളനം എന്നിവ നടക്കും. ചടങ്ങില്‍ കലാരംഗത്തെ പ്രമുഖര്‍ കലാപ്രകടനം നടത്തിയവരെ ആദരിക്കും. വൈശാഖമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസമായ മെയ് രണ്ടാം തീയതി മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലും കുടജാദ്രിയിലും ശങ്കര ജയന്തിയോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകളും ആരതിയും നടക്കും. ഈ വര്‍ഷത്തെ ശങ്കരജയന്തി ആഘോഷവും 2022 മുതല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ചന്ദന സമര്‍പ്പണത്തിന്റെ മൂന്നാം വാര്‍ഷികവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങള്‍ നടന്ന് വരികയാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
0 Comments