ഏറ്റുമാനൂര്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രജതജൂബിലി വര്‍ഷത്തില്‍ നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 24ന് നടക്കും . രാവിലെ 9. 15 നു സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി V N വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും 1999 ല്‍ 12 അംഗങ്ങളുമായി തുടക്കം കുറിച്ച സംഘടനയില്‍ ഇപ്പോള്‍ 252 അംഗങ്ങളാണള്ളത്. ഇരുനൂറോളം പേര്‍ക്കിരിക്കാവുന്ന ഹാളും 50 ഓളം പേരെ ഉള്‍ക്കൊള്ളാവുന്ന ബാല്‍ക്കണിയും ഓഫീസും ചേര്‍ന്നതാണ് ആസ്ഥാന മന്ദിരം . മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് , ട്രെയിനിംഗ് സെന്റര്‍ , നിര്‍മ്മാണ യൂണിറ്റ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത് .
പ്രധാന ഹാള്‍ ചിറ്റേഴത്ത് നാരായണന്‍ മൂത്തതിന്റെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു. ഹാളിന്റെ ഉദ്ഘാടനം ജോസ് K മാണി Mpയും ആഫീസിന്റെ ഉദ്ഘാടനം കോട്ടയം എം.പി. ഫ്രാന്‍സിസ് ജോര്‍ജും നിര്‍വ്വഹിക്കും. മന്ദിര നിര്‍മ്മാണത്തിനു മേല്‍ നോട്ടം വഹിച്ച എഞ്ചിനിയര്‍ രഞ്ജിത്തിനെ ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് K രാധാകൃഷ്ണന്‍ നായര്‍ ആദരിക്കും . ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, കൗണ്‍സിലര്‍മാരായ E S ബിജു,സിബി ചിറയില്‍ , ബീനാ ഷാജി , ഉഷാ സുരേഷ് , മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ N അരവിന്ദാക്ഷന്‍ നായര്‍, ഡോ: ജോസ് ചന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും . യൂണിറ്റ് പ്രസിഡന്റ് ഡോ: സോമന്‍ അധ്യക്ഷതവഹിക്കും. സെക്രട്ടറി അബ്ദുള്‍ റഹിം റിപ്പോര്‍ട്ട് അവതരിപ്പിക്കുo. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോക്ടര്‍ ബി വി സോമന്‍, അബ്ദുല്‍ റഹീം, ഡോക്ടര്‍ ജോസ് ചന്ദര്‍, എന്‍ അരവിന്ദാക്ഷന്‍ നായര്‍, പി എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.
0 Comments