Breaking...

9/recent/ticker-posts

Header Ads Widget

SNDP യോഗം കിഴക്കന്‍ മേഖലാസമ്മേളനം നടന്നു.



മീനച്ചില്‍ യൂണിയന്‍  എസ്.എന്‍.ഡി. പി യോഗം കിഴക്കന്‍ മേഖലാസമ്മേളനം നടന്നു. തീക്കോയി ശാഖ ഓഡിറ്റോറിയത്തില്‍ വച്ച്  എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം ആര്‍ ഉല്ലാസ് മതിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ യൂണിയന്‍ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വ മോഹന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ്  ഇട്ടിക്കുന്നേല്‍ ,യൂണിയന്‍ വൈസ് ചെയര്‍മാന്‍  സജീവ് വയലാ എന്നിവര്‍ മുഖ്യപ്രഭാഷണം  നടത്തി. 

യൂണിയന്‍ വനിതാ സംഘം കണ്‍വീനര്‍ സംഗീത അരുണ്‍,  യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ കെ ആര്‍ ഷാജി ,അഡ്മിനിസ്‌ട്രേറ്റീവ് അംഗവും ഓഫീസ് സെക്രട്ടറിയുമായ സി ടി രാജന്‍, സൈബര്‍ സേന സംസ്ഥാന ചെയര്‍മാനും അഡ്മിനിസ്‌ട്രേറ്റീവ് അംഗവുമായ അനീഷ് പുല്ലുവേലില്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ ജി സാബു , സി .പി സുധീഷ് ചെമ്പന്‍കുളം ,സജി കുന്നപ്പള്ളി, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ അരുണ്‍ കുളംമ്പള്ളില്‍, യൂത്ത് മൂവ്‌മെന്റ് കണ്‍വീനര്‍ ഗോപകുമാര്‍ പിറയാര്‍ ,എംപ്ലോയീസ് ഫോറം ചെയര്‍മാന്‍ കെ ആര്‍ രാജീഷ്, എംപ്ലോയീസ് ഫോറം കണ്‍വീനര്‍ ബൈജു വടക്കേമുറി, പെന്‍ഷനേഴ്‌സ്  കൗണ്‍സില്‍ ചെയര്‍മാന്‍ പി.ജി പ്രദീപ് പ്ലാച്ചേരി, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കണ്‍വീനര്‍ എം റ്റി. സോമന്‍ ,വൈദികയോഗം പ്രസിഡന്റ് രാജേഷ് ശാന്തി, സൈബര്‍ സേന ചെയര്‍മാന്‍ ബിഡ്‌സണ്‍ മല്ലികശ്ശേരി, വനിതാ സംഘം യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ജിജിരാജ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments