SRK ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പ് ഏപ്രില്‍ 27 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെരിക്കോസ് വെയിന്‍, ഡയബെറ്റിക് ഫൂട്ട്, അള്‍സര്‍ എന്നിവയുടെ സൗജന്യ രോഗനിര്‍ണയമാണ് നടത്തുന്നത്. ഞായറാഴ്ച രാവിലെ 9.30 മുതല്‍ 1 മണി വരെ പാലാ സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള എസ് ആര്‍ കെ ഹെല്‍ത്ത് സെന്ററിലാണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വാസ്‌കുലാര്‍ സര്‍ജന്‍ ഡോക്ടര്‍ വിഷ്ണു .വി നായര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ റ്റി.ആര്‍ രാമചന്ദ്രന്‍, റ്റി. ആര്‍ നരേന്ദ്രന്‍, ഡോക്ടര്‍ അരുണ്‍ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments