ഉഴവൂര്‍ തച്ചിലംപ്ലാക്കല്‍ ചിറ്റേടത്ത് സര്‍പ്പക്കാവില്‍ പത്താമുദയ നാളില്‍ സര്‍പ്പപൂജയും നൂറും പാലും സമര്‍പ്പണവും നടന്നു. സര്‍പ്പക്കാവില്‍ പുന:പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ നൂറും പാലും സമര്‍പ്പണമാണ് ബുധനാഴ്ച നടന്നത്. നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നിവയ്ക്ക് നൂറും പാലും സമര്‍പ്പിച്ചു. വിശേഷാല്‍ ആയില്യം പൂജയുമുണ്ടായിരുന്നു. കാവിലുള്ള ഏറ്റുമാനൂര്‍ തേവരുടെ കൊട്ടാരത്തിലും, ഭദ്രകാളീ നടയിലും വിശേഷാല്‍ പൂജകളും നടന്നു.
കിടങ്ങൂര്‍ സജീവ് നമ്പൂതിരി, വള്ളിച്ചിറ ഇടവലം ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉഴവൂര്‍ ടൗണിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവ് കൂറ്റന്‍ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതാണ്. നാഗരാജാവ്, നാഗയക്ഷി, നാഗകന്യക തുടങ്ങിയ അഞ്ച് സര്‍പ്പദേവതകള്‍ക്കും ഏറ്റുമാനൂര്‍ മഹാദേവനും ഗന്ധര്‍വ്വനും ഇവിടെ വിശേഷാല്‍ പൂജകള്‍ ആണ്ടിലൊരിക്കല്‍ നടന്നുവരുന്നു. ചടങ്ങുകള്‍ക്ക് പുനരുദ്ധാരണ സമിതി ഭാരവാഹികളായ ടി.കെ. വിജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ജയകുമാര്‍ തച്ചിലംപ്ലാക്കല്‍, സോമശേഖരന്‍ നായര്‍, എന്‍.ജി. ഹരിദാസ്, ശ്രീജ സുനില്‍, ശുഭ ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments