അന്യസംസ്ഥാന തൊഴിലാളികള്‍ മൂലം നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളും ആക്രമ സംഭവങ്ങളും ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ട കാലമായി കഴിഞ്ഞു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. അക്രമ സംഭവങ്ങളെ ഏതുവിധേനയും പ്രതിരോധിച്ചേ കഴിയുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിയുടെ വ്യാപനവും അമിത ഉപയോഗവും പ്രധാന വില്ലന്‍ ആയി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനിച്ച നാട്ടില്‍ ജീവഭയമില്ലാതെ ജീവിക്കുവാന്‍ നമുക്ക് കഴിയണമെന്നും കോവിഡ് കാലഘട്ടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷിച്ചവരാണ് നമ്മള്‍ എന്നും, അത്തരക്കാര്‍ ഇന്ന് നമുക്ക് നേരെ കൈക്കോടാലി പ്രയോഗിക്കുന്ന സാഹചര്യം പ്രതിരോധിക്കേണ്ടതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കോട്ടയത്ത് നടന്ന ഇരട്ടക്കൊലപാതകവും തിരുവഞ്ചൂരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കൊലപാതകവും സൂചിപ്പിച്ചു കൊണ്ടാണ് അന്യസംസ്ഥാനത്തുനിന്നെത്തുന്ന ക്രിമിനലുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.
0 Comments