ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവല്‍ക്കരണം ജീവസംരക്ഷണം, ക്യാമ്പയിന്‍ ഏപ്രില്‍ 26-ന് ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈറസിനാല്‍ പ്രചരിക്കുന്നതും പ്രതിരോധിക്കാന്‍ പറ്റുന്നതുമായ ഒരു അര്‍ബുദമാണ് ഗര്‍ഭാശയമുഖ അര്‍ബുദം. നിങ്ങളുടെ ശരീരം നിങ്ങളുടേതാണ് അത് സംരക്ഷിക്കേണ്ട ചുമതലയും നിങ്ങള്‍ക്കുണ്ട് എന്ന അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റ ലക്ഷ്യം.
26ന് രാവിലെ 10-ന് കോട്ടയം മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം റിട്ട ഡോക്ടര്‍, ഡോ. എ .വിജയലക്ഷ്മി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മുടിയേറ്റ് കലാകാരന്‍ കീഴില്ലം ഉണ്ണികൃഷ്ണ മാരാര്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ സെക്ഷനുകളില്‍ ഡോ. ഭദ്ര സജീവ് നായര്‍, ഡോ. മൈഥലി സുരേഷ് ,ഡോ. എ. എസ് .അജീഷ്, ഡോ. സിറിയക് പുത്തരിക്കല്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍ ഭദ്ര സജീവ് നായര്‍, ഡോക്ടര്‍ മൈഥലി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments