കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കായി അവധിക്കാല കായിക പരിശീലന പരിപാടിക്ക് തുടക്കമായി. കിടങ്ങൂരിലെയും സമീപപ്രദേശങ്ങളിലും ഉള്ള കുട്ടികള്‍ക്ക് സൗജന്യ പരിശീലന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7. 30 മുതല്‍ 9 30 വരെയാണ് പരിശീലനം. ഫുട്‌ബോള്‍ പരിശീലനമാണ് ആദ്യം ആരംഭിച്ചിരിക്കുന്നത്. കായിക അധ്യാപകരായ സോജന്‍ കെ സി, ജെറിന്‍ ജോസ്, തുടങ്ങിയവര്‍ പരിശീലനം നല്‍കി വരുന്നു. ഹെഡ്മിസ്ട്രസ് ജയ തോമസ്, ടിനോ കുര്യന്‍, ഷിനോ സ്റ്റീഫന്‍, ജോമി ജെയിംസ്, യമുന തുടങ്ങിയവര്‍ പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കുന്നു.
0 Comments