ചേര്‍പ്പുങ്കല്‍ YMCWA യുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു. പ്രസിഡന്റ് ഷൈജു കോയിക്കല്‍ അധ്യക്ഷനായിരുന്നു. ആരും മയക്കു മരുന്നിന്റെ മായ വലയത്തില്‍ വീഴാതിരിക്കാന്‍ ഉള്ള ബോധവത്കരണവും, സമൂഹത്തില്‍ നാശം വിതക്കുന്ന ലഹരിവിപണനം തടയുകയും ലക്ഷ്യമിട്ടാണ് ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം.
മയക്കു മരുന്നിന് എതിരെ ഉള്ള ബോധവത്കരണ ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍,, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനു, എന്നിവര്‍ചേര്‍ന്ന് നിര്‍വഹിച്ചു. കിടങ്ങൂര്‍ സബ് ഇന്‍സ്പെക്ടര്‍ രാംദാസ്, എക്‌സൈuസ് ഇന്‍സ്പെക്ടര്‍ ജെക്‌സി തുടങ്ങിയവര്‍, മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെപ്പറ്റി വിശദീകരിച്ചു
ചേര്‍പ്പുങ്കല്‍ ഏരിയയിലെ ജാഗ്രത സമിതിയുടെ സ്‌ക്വാര്‍ഡ് പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ മിനി ജെറോം , ഉല്ലാസ് പാലംപുരയിടത്തില്‍, ദീപു പുതിയവീട്ടില്‍, ജിമ്മി ലിബര്‍ട്ടി, റെന്‍സോയി, പ്രഭാത് മുല്ലയില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments