Breaking...

9/recent/ticker-posts

Header Ads Widget

തീരദേശ സംരക്ഷണ യാത്ര കാസര്‍ഗോഡ് മെയ് ഒന്നിനാരംഭിക്കും.



കടലാവകാശം കടലിന്റെ മക്കള്‍ക്ക് നിയമം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് എം തീരദേശ സംരക്ഷണ യാത്ര കാസര്‍ഗോഡ്  മെയ് ഒന്നിനാരംഭിക്കും. കടലവകാശ നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണ  യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടന്‍ അറിയിച്ചു. പാലായില്‍ തീരദേശ സംരക്ഷണ യാത്രയുടെ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റുമായ സിറിയക് ചാഴികാടന്‍ കെ.എം മാണി സാറിന്റെ കല്ലറയില്‍ സഹപ്രവര്‍ത്തകരോടൊപ്പം എത്തി പ്രാര്‍ത്ഥിച്ചു. അകമ്പടി വാഹനങ്ങളും ഒപ്പമുണ്ടായിരുന്നു. സുനില്‍ പയ്യപ്പള്ളി, തോമസുകുട്ടി വരിക്കയില്‍, കരുണ്‍ കൈലാസ്, ടോബിന്‍ കെ അലക്‌സ്, ബൈജു കൊല്ലംപറമ്പില്‍, പെണ്ണമ്മ ജോസഫ്, ജയ്‌സണ്‍മാന്തോട്ടം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. എത്രയും വേഗം കടലവകാശ നിയമനിര്‍മ്മാണം നടത്തണമെന്നതാണ് തീരദേശ സംരക്ഷണ യാത്രയുടെ പ്രധാന ആവശ്യം. മെയ് ഒന്നിന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് മെയ് 9 ന് തിരുവനന്തപുരത്ത് സമാപിക്കും. 

കേരളത്തിലെ ഒന്‍പത് തീരദേശ ജില്ലകളിലെ കടല്‍ത്തീര മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര കടന്നുപോകുന്നത്. കടല്‍ മണല്‍ ഖനന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുക,സി എ ഡി എ എല്‍ (കടല്‍ )എന്ന സന്നദ്ധ സംഘടന മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും തീരദേശ സംരക്ഷണ യാത്രയില്‍ ഉന്നയിക്കുന്നുണ്ട് . മെയ് ഒന്നിന് കാസര്‍ഗോഡ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തീരദേശ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യും. ഒന്‍പത് തീരദേശ ജില്ലകളിലൂടെ സംഘടിപ്പിക്കുന്ന ജാഥയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എക്‌സ് എം പി , ഗവണ്മെന്റ് ചീഫ് വിപ്പ് എന്‍ ജയരാജ് എം എല്‍ എ ,അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എം എല്‍ എ ,സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ ,ഡോ.സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ.അലക്‌സ് കോഴിമല, സാജന്‍ തൊടുക, പാര്‍ട്ടിയുടെ വിവിധ പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ സമ്മേളങ്ങള്‍ ഉദ്ഘാടനം ചെയ്യും . യാത്ര മെയ് ഒന്‍പതിന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും .സമാപന സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും .

Post a Comment

0 Comments