Breaking...

9/recent/ticker-posts

Header Ads Widget

ശ്രീഗണേശ കല്യാണോത്സവം മേയ് 24 ശനിയാഴ്ച നടക്കും



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന ഗണേശ പുരാണ സപ്താഹയജ്ഞ വേദിയില്‍  ശ്രീഗണേശ കല്യാണോത്സവം മേയ് 24 ശനിയാഴ്ച നടക്കും. ഗണേശ പുരാണ സപ്താഹത്തിന്റെ ആറാം ദിവസമാണ് മഹാഗണപതിയുടെ കല്യാണോത്സവം. . 24 ന് മധ്യാഹ്നത്തിലാണ് യജ്ഞവേദിയില്‍ ദേവദേവന്റെ മംഗല്യമുഹൂര്‍ത്തം.  രാവിലെ സിദ്ധിബുദ്ധി വിവാഹ പാരായണത്തെ തുടര്‍ന്നാണ് ചടങ്ങുകള്‍.
ഭഗവാനെ പ്രത്യേക പീഠത്തിലിരുത്തി വാദ്യമേളങ്ങളോടെ എഴുന്നെള്ളിച്ച് സപ്താഹമണ്ഡപത്തിലേക്ക് ആനയിക്കും.
താലപ്പൊലിയും പുഷ്പവൃഷ്ടിയുമായി  വരനായ ശ്രീ ഗണേശനെ വരവേല്‍ക്കും. തുടര്‍ന്ന് ഭഗവാന്റെ പത്നിമാരായ സിദ്ധിയും ബുദ്ധിയുമായുളള പരിണയം. ആചാര്യവിധിപ്രകാരമുളള ചടങ്ങുകളോടെ ഗണേശമന്ത്രങ്ങള്‍ ഉരുവിട്ട്  ഭക്തരും ഭാഗമാവും. ശരത് A ഹരിദാസനാണ് യജ്ഞാചാര്യന്‍.
ഭാഗവതത്വം ജീവിത സന്ദേശമാക്കിയ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ശ്രീമദ് ഗണേശപുരാണ സപ്താഹം. വൈഷ്ണ ഗണപതിയുടെ അപൂര്‍വ സാന്നിധ്യമുളള മള്ളിയൂരില്‍ ഗണേശപുരാണ സപ്താഹവും ഭഗവത് വിവാഹവും മള്ളിയൂര്‍ തിരുമേനിയുടെ അടങ്ങാത്ത അഭിലാഷമായിരുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഗണേശ പുരാണ സപ്താഹവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. കല്യാണോത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്കായി  24 ന് വിപുലമായ അന്നദാനവും ഉണ്ടായിരിക്കും. ഞായറാഴ്ച ഗണേശ പുരാണ സപ്താഹ സമര്‍പ്പണവും  യജ്ഞസമാപനവും നടക്കും.

Post a Comment

0 Comments