ഭരണാനുമതി ലഭിച്ചിട്ട് പത്തു വര്‍ഷത്തിലേറെയായിട്ടും അരുണാപുരത്തെ ചെക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണം ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു സംസ്ഥാന ബജറ്റുകളിലും മൂന്നു കോടി രൂപ നീക്കി വച്ച പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധമുയരുകയാണ്. മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം അവസാനിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍ ആവശ്യപ്പെട്ടു.
0 Comments