Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു.



ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍  പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. സമാപന ദിവസം മാര്‍ക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. അവഭൃഥ സ്‌നാനത്തോടെയാണ് സപ്താഹ യജ്ഞം സമാപിച്ചത്. ടാപ്പു കടവിലാണ് അവഭൃഥസ്റ്റാനം നടന്നത്. ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു.  യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമ ദാസ്  പ്രഭാഷണം നടത്തി. മെയ് 24 ന് തന്ത്രി അരവിന്ദ വേലില്‍ സുരേഷ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കലശാഭിഷേകവും വൈകീട്ട് വടക്കുപറത്ത് മഹാഗുരുതിയും നടക്കും.


Post a Comment

0 Comments