ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ സംഗമവും കുട്ടികള്‍ക്കുള്ള പഠന ഉപകരണ വിതരണവും നടന്നു. കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം ഡോ ജോസ് കുരുവിള കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ദയ സൊസൈറ്റി ചെയര്‍മാന്‍ ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തി.
കുറുമണ്ണ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് വികാരി ഫാ തോമസ് മണിയന്‍ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു ജേക്കബ്, കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് ജോസഫ്, ദയ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിന്ധു P നാരായണന്‍, ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ മികച്ച നേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ദയ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിന്ധു പി നാരായണനെയും SSLC പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെയും ആദരിച്ചു. 125 സ്‌കൂള്‍ കുട്ടികള്‍ക്ക് പഠന ഉപകരണങ്ങളും ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ കിറ്റുകളുംവിതരണം ചെയ്തു.





0 Comments