പിറയാര്‍ ശിവകുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ നടന്നു വരുന്ന ശിവപുരാണ ജ്ഞാന യജ്ഞത്തിന്റെ 7-ാം ദിവസമായ ബുധനാഴ്ച സര്‍വൈശ്വര്യ പൂജ നടന്നു. നിരവധി ഭക്തര്‍ സര്‍വ്വൈശ്വര്യ പൂജയില്‍ പങ്കെടുത്തു.9-ാം ദിവസമായ വെള്ളിയാഴ്ച്ച രാവിലെ 11 ന് മഹാമൃത്യുഞ്ജയ ഹോമം, തുടര്‍ന്ന് ഹനുമദ് അവതാരം, കിരാതേശ്വരാവതാരം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും. വൈകീട്ട് പ്രദോഷപൂജയും പ്രഭാഷണവും ഉണ്ടായിരിക്കും. ശ്രീജിത് കൊട്ടാരക്കരയാണ് ശിവപുരാണ ജ്ഞാന യജ്ഞത്തിന്റെ യജ്ഞാചാര്യന്‍. മെയ് 11 ന് യജ്ഞം സമാപിക്കും.
0 Comments